ഡിസംബർ 26, 27 തീയതികളില്‍ സംസ്ഥാനത്ത് ദുഃഖാചരണം ;മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവക്കാൻ നിർദേശം

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ ഡിസംബർ 26, 27 തീയതികളില്‍ സംസ്ഥാനത്ത് ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു. 27 ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി.

ഡിസംബർ 25 ന് രാത്രി 10 മണിയോടെയാണ് എംടിയുടെ മരണം

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി രാത്രി 10 മണിയോടെയാണ് മരിച്ചത്. മൃതദേഹം ഇന്ന് തന്നെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലേക്ക് കൊണ്ടുപോവും. പൊതുദർശനത്തിന് ശേഷം നാളെ വൈകിട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് സ്മശാനത്തില്‍ സംസ്‌കരിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →