റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് ആർ.ജി. കാർ മെഡിക്കല്‍ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍

December 20, 2024 - 4:17 am

കല്‍ക്കത്ത: ആർ.ജി. കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും അവർ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് ഒൻപതിനാണ് ആർ.ജി. കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓണ്‍ ഡ്യൂട്ടി പിജി ട്രെയിനിയായ ഡോക്ടറുടെ മൃതദേഹം സെമിനാർ റൂമില്‍ കണ്ടെത്തിയത്.

മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനും തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ടലിനും ഈ മാസം പതിമൂന്നിനു ജാമ്യം ലഭിച്ചിരുന്നു. മുഖ്യപ്രതിയായ സഞ്ജയ് റോയ്ക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *