കൊല്ലം: ഘടകകക്ഷികൾക്കെതിരായ എം.എം.ഹസന്റെ പരാമർശത്തിനെതിരേ എൻ.കെ. പ്രേമചന്ദ്രൻ എംപി. എം.എം. ഹസന്റെ പരാമർശം ഖേദകരമാണ്. ഹൈക്കമാൻഡിന്റെ ക്ഷണപ്രകാരമാണ് ഡൽഹിയിലെത്തിയത് . മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചയല്ലെന്നും പകരം കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങളാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ തിളക്കമാർന്ന ജയത്തിന് മങ്ങലേൽപ്പിച്ചു.
ഘടകകക്ഷികളെ കോൺഗ്രസ് ഹൈക്കമാൻഡ് വിളിപ്പിച്ചതു സ്വാഗതാർഹമാണ്. കേരള രാഷ്ട്രീയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഘടകക്ഷികളുമായി വിശദമായി ചർച്ച ചെയ്തുവെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ഹസന്റെ പരാമർശം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തർക്കം യുഡിഎഫിന്റെ തിളക്കമാർന്ന ജയത്തിന് മങ്ങലേൽപ്പിച്ചു. ടീം യുഡിഎഫിന്റെ നേതൃത്വത്തിലാണ് ഇത്തവണ പ്രവർത്തിച്ചത്. അതാണ് വൻ വിജയത്തിനു കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.