റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പീരുമേട്ടിൽ കാട്ടാനയെ തളയ്ക്കാൻ രംഗത്തിറങ്ങി വനം വകുപ്പ്

November 18, 2024 - 5:50 am

.പീരുമേട്:ജനവാസ മേഖലയില്‍ ഇറങ്ങി നാട്ടുകാർക്ക് ഭീക്ഷണിയായ കാട്ടാനയെ തളയ്ക്കാൻ വനം വകുപ്പ് രംഗത്തിറങ്ങി.മരിയ ഗിരി സമീപം സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്കുംനാട്ടുകാർക്കും ഒരുപോലെ ഭീഷണിയായി മാറിയ കാട്ടാന കഴിഞ്ഞദിവസം ദേശീയപാതയിലേക്ക് കടക്കുമ്പോള്‍ യൂക്കാലി പ്ലാന്റേഷനിലെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ ഇടിച്ചു. ആനയുടെ ശരീരത്ത് മുറിവേറ്റിട്ടുണ്ട്. നവംബർ 15 വെള്ളിയാഴ്ച രാത്രിയില്‍ ആനയെ കണ്ട് ഭയന്ന്സ്‌കൂട്ടർ യാത്രക്കാരായ യുവതിയും രണ്ട്വയസുകാരി മകളും സ്‌കൂട്ടറില്‍ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു. നവംബർ 17 ന് വൈകിട്ട് ആറരയോടെ കാട്ടാന വീണ്ടുമെത്തി.

ആനയ്ക്ക് കേള്‍വി കുറവുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥർ .

ആനയുടെ സമീപത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചിട്ടും ആന പിൻ തിരിയാൻ തയ്യാറായിട്ടില്ല.. ആനതാരയിലൂടെ മരിയ ഗിരി സ്‌കൂളിന് സമീപം ദേശിയ പാത യില്‍ എത്തി റോഡ് മുറിച്ച്‌ കടക്കുന്നതിനായി എത്തുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചത്. ഇതോടെ ആന വനത്തിന് സമീപത്തേക്ക് തിരികെ കയറി.ആനയ്ക്ക് കേള്‍വി കുറവുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറയുന്നു.

ആനയെ ഉള്‍ക്കാട്ടിലേക്ക് അയ്ക്കാനുള്ള ശ്രമത്തിലാണ്

പീരുമേട് ആർ.ആർ.റ്റി. ഓഫീസ് ഉദ്യോഗസ്ഥരും മുറിഞ്ഞപുഴ ഡെപ്യൂട്ടി റെയിഞ്ച്‌ഓഫീസറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ആനയെ ഉള്‍ക്കാട്ടിലേക്ക് അയ്ക്കാനുള്ള ശ്രമത്തിലാണ്.ആന രണ്ട് ദിവസങ്ങളായി ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടില്ല.തേക്കടി ആർ ആർ ടി. ടീമും പീരുമേട്ടില്‍ എത്തിയിട്ടുണ്ട്. ഇവർക്ക് സഹായവുമായി പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശനും, വാർഡ് മെമ്ബർ എ.ജെ. തോമസും നാട്ടുകാരും രണ്ടു ദിവസമായി ഒപ്പമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *