കട്ടപ്പന : ഇടത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചോദിച്ചുവാങ്ങിയതാണ് സിഎച്ച്ആർ കേസിലെ കോടതിവിധിയെന്നും പിണറായി സർക്കാർ വിദേശഫണ്ടിനായി വന വിസ്തൃതി വർദ്ധിപ്പിക്കുന്നതിന്റെ പരിണിതഫലമാണ് ജില്ലയിലെ കർഷകർ ഇന്ന് അനുഭവിക്കുന്നതെന്നും യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി . സിഎച്ച്ആർ വിഷയത്തിൽ ഇടത് സർക്കാരിന്റെ നിലപാടിനെതിരെ യൂത്ത്കോൺഗ്രസ് ഇടുക്കി ജില്ലാകമ്മറ്റി കട്ടപ്പനയിൽ ആരംഭിച്ച 24 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോയി വെട്ടിക്കുഴി.
കോടതികളിൽ സർക്കാർ അഭിഭാഷകരുടെ മൗനത്തിന് കാരണമെന്തെന്ന് അന്വേഷിക്കണം.
പതിറ്റാണ്ടുകളായി പട്ടയത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കർഷകരുടെ സ്വപ്നങ്ങളാണ് പട്ടയവിതരണം തടഞ്ഞ സുപ്രീം കോടതി വിധിയോടെ ഇല്ലാതായത്.സർക്കാരിന്റെ വ്യത്യസ്ഥനിലപാടുകളാണ് കോടതിയിൽ തിരിച്ചടിയായതെന്നും പരിസ്ഥിതി സംഘടനകളുടെ പ്രലോഭനമാണോ കോടതികളിൽ സർക്കാർ അഭിഭാഷകരുടെ മൗനത്തിന് കാരണമെന്ന് അന്വേഷിക്കണമെനന്ും .ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
.സർക്കാരിന്റെ കർഷക വിരുദ്ധ നിലപാട് തിരുത്തണം
.സർക്കാരിന്റെ കർഷക വിരുദ്ധ നിലപാട് തിരുത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ തുടർ പ്രക്ഷോഭണങ്ങൾ ഉണ്ടാകുമെന്നും സമരത്തിന് നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ പറഞ്ഞു. . 2024 നവംബർ 4ന് വൈകിട്ട് കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ ആരംഭിച്ച സമരം നവംബർ 5 വൈകിട്ട് 5 ന് അവസാനിക്കും. സമാപന സമ്മേളനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും.


