തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ജനത്തിന് ആശങ്കയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഇക്കാര്യത്തിൽ ആളുകൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനം എത്രയും നേരത്തേ ഉണ്ടാവണം
മുഖ്യമന്ത്രി പ്രഖ്യാപനം എത്രയും നേരത്തേ വരുമോ അത്രയും നല്ലതെന്നും അദ്ദേഹം പറഞ്ഞു.ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. അവരുടെ വികാരത്തിന് അർഹമായ പരിഗണന നൽകുക എന്നത് ജനാധിപത്യപരമായ ഔചിത്യമാണെന്നുംന അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകൾ പൂർത്തിയായി
അതേസമയം മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. ചർച്ചകൾ പൂർത്തിയായെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ എപ്പോഴാണ് പ്രഖ്യാപനം ഉണ്ടാവുകയെന്ന് കൃത്യമായി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.