ഓണനാളിൽ പൊന്തൻപുഴ സമരസമിതിയുടെ വ്യത്യസ്തമായ നിരാഹാര സമരം.

August 29, 2023

റാന്നി: നാക്കില വച്ചു പൂഴിമണ്ണും വഞ്ചന, അനീതി, അവഗണന എന്നീവാക്കുകൾ കുറിച്ച പ്ലാകാർഡുകളും വിളമ്പി 29-08-2023, ചൊവ്വാഴ്ച, ഓണനാളിൽ പൊന്തൻപുഴ സമരസമിതിയുടെ വ്യത്യസ്തമായ നിരാഹാര സമരം. ഭൂമിമിത്ര അവാർഡുനേടിയ പരിസ്ഥിതി പ്രവർത്തകൻ വി എൻ ഗോപിനാഥപിള്ളക്ക് ഹാരമണിയിച്ചു പ്രശസ്ത ഭൂസമര നായിക …

പാലമേൽ പഞ്ചായത്തിൽ അനാശാസ്യ മാഫിയ സംഘങ്ങൾക്കെതിരെ ബഹുജന പ്രതിഷേധവുമായി നാട്ടുകാർ

August 25, 2023

ചാരുംമൂട്: മയക്കുമരുന്ന് അനാശാസ്യ മാഫിയ സംഘങ്ങൾക്കെതിരെ ബഹുജന പ്രതിഷേധവുമായി നാട്ടുകാർ പ്രതിരോധ മതിൽ തീർത്തു. പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് പ്രതിരോധ മതിൽ ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിന്റെ ആദ്യപടിയായിട്ടാണ് മതിൽ തീർത്തത്. രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവർ കുടുംബശ്രീ, പ്രദേശവാസികൾ, അർച്ചന കോളജ് …

വന്യജീവി ആക്രമണങ്ങൾക്കും വ്യാജ പരിസ്ഥിതി പ്രവർത്തകർക്കുമെതിരെ ജാഗ്രത മുന്നറിയിപ്പുമായി കർഷകനും കുടുംബവും വീട്ടുമുറ്റത്ത് പ്രതിഷേധ പതാക ഉയർത്തുന്നു

April 21, 2023

ഇടുക്കി: വന്യജീവി ആക്രമണങ്ങൾക്കും -വനം പരിസ്ഥിതി നിയമങ്ങൾക്കും വ്യാജപരിസ്ഥിതി പ്രവർത്തകർക്കുമെതിരെ കർഷകൻ സ്വന്തം വീടിനു മുന്നിൽ സമാധാന പതാക ഉയർത്തി പ്രതിഷേധിക്കുന്നു. ഏലം കാർഷിക രംഗത്തെ ഗവേഷണങ്ങൾക്ക് ദേശീയ പുരസ്കാരം ലഭിച്ച കർഷകനായ കട്ടപ്പനയിലെ റെജി ഞള്ളാനിയാണ് സ്വന്തം വീട്ടുമുറ്റത്ത് കറുപ്പും …

തീരദേശത്ത് സംഘർഷ സധ്യതയുള്ളതിനാൽ കരുതിയിരിക്കാൻ പൊലീസിന് നിർദ്ദേശം

November 28, 2022

തിരുവനന്തപുരം: ആവശ്യങ്ങളിൽ ഒന്നിന് പോലും ന്യായമായ പരിഹാരം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാൽ സമരം ശക്തമാക്കുമെന്ന് ലത്തീൻ അതിരൂപത. 2022 നവംബർ 27 ഞായറാഴ്ച ലത്തിൻ അതിരൂപതയ്ക്ക്ക്ക് കീഴിലെ പള്ളികളിൽ വായിച്ച സർക്കുലറിലാണ് നിർദ്ദേശം . അതേസമയം തീരദേശത്ത് സംഘർഷ സധ്യതയുള്ളതിനാൽ …

വിഴിഞ്ഞം തുറമുഖം: ഒക്ടോബര്‍ 27നു കടലിലും കരയിലും സമരം

October 25, 2022

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ നൂറാംദിനമായ ഒക്ടോബര്‍ 27 നു കടലിലും കരയിലും ഒരേസമയത്ത് സമരം നടത്തുമെന്നു ലത്തീന്‍ അതിരൂപത. ഇതു സംബന്ധിച്ച് പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. സമരം തുടങ്ങിയശേഷം ആറാം തവണയാണ് അതിരൂപതയിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.വിഴിഞ്ഞം മുല്ലൂര്‍ കേന്ദ്രീകരിച്ചു കരസമരവും …

മുല്ലൂർ, വിഴിഞ്ഞം എന്നിവിടങ്ങളിൽ 17.10.2022 ന് നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കളക്ടർ

October 17, 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ 2022 ഒക്ടോബർ 17ന് നടത്താനിരുന്ന റോഡ് ഉപരോധനത്തിന് ജില്ലാ കളക്ടറുടെ വിലക്ക്. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റേതാണ് ഉത്തരവ്. മുല്ലൂർ, വിഴിഞ്ഞം ജങ്ഷൻ എന്നിവിടങ്ങളിലാണ് …

പെട്രോള്‍ പമ്പ് പണിമുടക്ക് സെപ്റ്റംബർ 23ന്

September 15, 2022

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ 23നു പണിമുടക്കും. എല്ലാ എണ്ണക്കമ്പനികളുടെയും ഡീലര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കും.പമ്പുകളില്‍ മതിയായ ഇന്ധനലഭ്യത ഉറപ്പുവരുത്തുക, പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക എന്നീ ആവശ്യങ്ങളാണു മുഖ്യമായും പമ്പുടമകള്‍ ഉയര്‍ത്തുന്നത്. ഇന്ധനലഭ്യത കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് കഴിഞ്ഞ കുറേ നാളുകളായി പൊതുമേഖലാ എണ്ണക്കമ്പനിയായ …

മണ്ണൂത്തി ക്യാംപസിൽ ഫാം തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

July 13, 2022

തൃശ്ശൂർ: വെറ്റിനറി സർവ്വകലാശാലാ മണ്ണൂത്തി ക്യാംപസിൽ നാലു ദിവസമായി ഫാം തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർന്നു. സർവ്വകലാശാലാ രജിസ്ട്രാർ, ഡയറക്ടർ ഓഫ് ഫാം എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. 2022 ജൂലൈ രണ്ടിന് …

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

July 11, 2022

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനം വീണ്ടും നഴ്സുമാരുടെ സമര വേദിയാകുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേൻറെ നേതൃത്വത്തിലാണ് നഴ്സുമാർ സമരത്തിലേക്കിറങ്ങുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യവുമായാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിനിറങ്ങുന്നത് . മിനിമം വേതനം 40000 രൂപ …

കെ എസ് ആർ ടി സി യിൽ സമരം ശക്തമാക്കുന്നു

June 20, 2022

തിരുവനന്തപുരം: കെ എസ് ആർ ടി സി യിൽ 2022 ജൂൺ 20 മുതൽ സമരം ശക്തമാക്കാൻ തൊഴിലാളി സംഘടനകളുടെ തീരുമാനം. സി ഐ ടി യു നേതൃത്വത്തിൽ ജൂൺ 20 ന് ചീഫ് ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കും. രാവിലെ മുതൽ …