റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണം : കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി

October 30, 2024 - 3:08 pm

കൊച്ചി: മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യം തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.മുനമ്പത്തെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങളുടെ നിലപാടിനെക്കുറിച്ച്‌ ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. അവരെ ആരും കുറ്റം പറയേണ്ട. അവര്‍ക്ക് എന്താണോ തീറ്റ, അതു മാത്രമേ അവരെടുക്കൂ.

എന്താണ് ശുദ്ധമായ മാധ്യമ പ്രവര്‍ത്തനം എന്നതിനെപ്പറ്റി നിശ്ചയം വേണം.

കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ആ പ്രസ്ഥാനങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടിരി ക്കുന്നത്. അതവര്‍ക്ക് തിരിച്ചുപിടിച്ചേ പറ്റൂ. മന്ത്രി പറഞ്ഞു. ഞാന്‍ അവരുടെ ശത്രുവല്ല. അവര്‍ എന്റെയും ശത്രുവല്ല. പക്ഷേ ജനങ്ങളുടെ കണ്ണീര്‍ തീറ്റയാക്കുന്ന പ്രസ്ഥാനത്തിന്റെ ദഹനശക്തി നഷ്ടപ്പെടും. എന്താണ് ശുദ്ധമായ മാധ്യമ പ്രവര്‍ത്തനം എന്നതിനെപ്പറ്റി നിശ്ചയം വേണം.

ദ്രോഹികളെ വച്ചുപൊറുപ്പിക്കരുത്. രാജിവച്ച്‌ പോകാന്‍ പറയണം.

ഭരണ-പ്രതിപക്ഷ നേതാക്കള്‍ സമരപ്പന്തലിലേക്ക് തിരിഞ്ഞുനോക്കിയില്ല. നിങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണം. ദ്രോഹികളെ വച്ചുപൊറുപ്പിക്കരുത്. രാജിവച്ച്‌ പോകാന്‍ പറയണം. ഒരു രാഷ്ട്രീയത്തിന്റെയും ചായ്വോടെയല്ല പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *