റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്നറിയിപ്പില്ലാതെ ജപ്തി ചെയ്ത് വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് മന്ത്രി വാസവൻ

October 30, 2024 - 9:49 pm

ആലുവ: അര്‍ബന്‍ ബാങ്കിന്റെ ജപ്തിയില്‍ ഇടപെട്ട് മന്ത്രി വി എന്‍ വാസവന്‍. മുന്നറിയിപ്പില്ലാതെ ഭിന്നശേഷിക്കാരനെയും കുടുംബത്തെയും വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തിലാണ് മന്ത്രി ഇടപെട്ടത്. പുറത്താക്കിയവരെ വീട്ടില്‍ കയറ്റാന്‍ നിര്‍ദേശം നല്‍കി. എറണാകുളം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ വഴി ബാങ്കുമായി ബന്ധപ്പെട്ടു.ആലുവ കീഴ്മാട് പഞ്ചായത്തില്‍ വൈരമണിയ്ക്കും കുടുംബത്തിനും ആണ് ദുരനുഭവം നേരിട്ടത്.

ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തത്തിലുള്ള വൈരാഗ്യത്തിലാണ് ജപ്തി നടപടിയെന്ന് എന്ന് ഗൃഹനാഥന്‍

കോണ്‍ഗ്രസ് ഭരണസമിതി ഭരിക്കുന്ന ബാങ്കിനെതിരെ ഗുരുതര വിമര്‍ശനവുമായി കുടുംബം രംഗത്തെത്തി.10 ലക്ഷം വായ്പ എടുത്തതില്‍ 9 ലക്ഷവും തിരിച്ചടച്ചതിന് ശേഷവും ബാങ്ക് കള്ളകണക്ക് പറയുന്നുവെന്ന് കീഴ്മാടി സ്വദേശി പറഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് ബാങ്ക് നടപടി എടുത്തത്. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തത്തിലുള്ള വൈരാഗ്യത്തിലാണ് ജപ്തി നടപടിയെന്ന് എന്ന് ഗൃഹനാഥന്‍ വൈരമണി.ജപ്തി ചെയ്ത വീട് തുറക്കാന്‍ ബാങ്ക് അധികൃതര്‍ നേരിട്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ എത്തി വീടിന്റെ വാതില്‍ തുറന്നു നല്‍കുകയായിരുന്നു.

ഭിന്നശേഷിക്കാരനായ മകന്റെ മരുന്നടക്കം വീടിനുള്ളിൽ

തുക അടയ്ക്കാന്‍ മൂന്ന് വര്‍ഷം കാലാവധി ബാക്കി നില്‍ക്കെയാണ് നടപടി. 2017ലാണ് വൈരമണി വീട് വെക്കുന്നതിനായി 10 ലക്ഷം വായ്പ എടുത്തത്. ബാങ്കില്‍ ചില ആളുകള്‍ തുക വകമാറ്റിയെന്നാണ് വൈരമണി ആരോപിക്കുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ബാങ്ക് അധികൃതര്‍ എത്തി ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഭിന്നശേഷിക്കാരനായ മകന്റെ മരുന്നടക്കം വീടിനുള്ളിലാണ്.

ഒരു മുന്നറിയിപ്പുമില്ലാതെ ബാങ്ക് നടപടി

2027ലാണ് കാലാവധി തീരൂ. 2020 വരെ 9 ലക്ഷത്തിന് മുകല്‍ വായ്പ തിരിച്ചടച്ചിട്ടുണ്ട്. തുടര്‍ന്ന് അടയ്ക്കാനിക്കെയാണ് പലിശ കൂട്ടിയത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് കമ്മീഷനാണെന്നും അത് വേണമെന്നും ബാങ്ക് ജീവനക്കാര്‍ പറഞ്ഞു. പത്ത് ലക്ഷം രൂപയുടെ പലിശ തരാന്‍ തയാറാണെന്ന് പറഞ്ഞിരുന്നതാണെന്ന് വൈരമണി പറയുന്നു. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ബാങ്ക് നടപടി സ്വീകരിച്ചിരുന്നതെന്ന് വൈരമണി പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *