റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്താനിൽ മാതാപിതാക്കളെ ഉള്‍പ്പെടെ .പതിമൂന്ന് പേരെ വിഷംകൊടുത്തുകൊലപ്പെടുത്തി യുവതി

October 7, 2024 - 3:55 pm

ഖൈര്‍പുരി : പാകിസ്താനില്‍ മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ പതിമൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിയേയും കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുരിയിലാണ് സംഭവം. ഷെയ്സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബത്തിൽ ഒരാൾമാത്രം രക്ഷപെട്ടത് സംശയത്തിനിടയാക്കി.

അജ്ഞാത രോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് ആദ്യം സംശയിച്ചത്. കൂട്ടുകുടുംബത്തിലെ പതിമ്മൂന്നംഗങ്ങള്‍ മരിക്കുകയും ഷെയ്സ്ത മാത്രം രക്ഷപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് യുവതിയെ ചോദ്യം ചെയ്തത്. അമീര്‍ ബക്ഷി കൈമാറിയ വിഷം ഷെയ്സ്ത ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്നു മരിച്ചതായി കണ്ടെത്തി.

2024 ആഗസ്ത് 19 നായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ അവശരായി തീര്‍ന്ന കുടുംബാംഗങ്ങളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 9 പേര്‍ മരിച്ചു. ചികിത്സയില്‍ തുടര്‍ന്ന നാലുപേര്‍ പിന്നീട് മരിക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്നു മരിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് ഷെയ്സ്തയെ ചോദ്യം ചെയ്തത്. അമീറുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *