റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരണാനന്തരമുള്ള പ്രത്യുല്‍പാദനത്തിന് രാജ്യത്തെ നിയമം വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഡൽഹി ഹൈകോടതി

October 5, 2024 - 6:59 am

ന്യൂഡല്‍ഹി: മരണാനന്തരമുള്ള പ്രത്യുല്‍പാദനത്തിന് രാജ്യത്തെ നിയമം ഒരുതരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഡൽഹി ഹൈകോടതി . 2020 സെപ്തംബറിൽ അര്‍ബുദം മൂലം മരിച്ച മകന്റെ ബീജം വിട്ടുകിട്ടുണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. മരിച്ച വ്യക്തിയുടെ ബീജം പ്രത്യുല്‍പാദനത്തിനായി ഉപയോഗപ്പെടുത്താമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ എം. സിങ് വ്യക്തമാക്കി. മരിച്ചുപോയ വ്യക്തിയുടെ, ശീതീകരിച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ബീജം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് കൈമാറാനും ഹൈക്കോടതി ഉത്തരവായി .

വാണിജ്യപരമായ ഉദ്ദേശ്യത്തോടെ ബീജം ഉപയോഗപ്പെടുത്താന്‍ പാടില്ല

മകന്റെ കുഞ്ഞിനെ വേണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച കോടതി ബീജം സൂക്ഷിച്ചിട്ടുള്ള സര്‍ ഗംഗാറാം ആശുപത്രിയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നൽകി. പേരക്കുട്ടികളെ മാതാപിതാക്കളുടെ അച്ഛനമ്മമാര്‍ വളര്‍ത്തുന്നത് സാധാരണമാണെന്നും ജഡ്ജി കൂട്ടിച്ചര്‍ത്തു. എങ്കിലും വാണിജ്യപരമായ ഉദ്ദേശ്യത്തോടെ ബീജം ഉപയോഗപ്പെടുത്താന്‍ പാടില്ല എന്നും കോടതി ഓര്‍മിപ്പിച്ചു..

2022 നവംബറില്‍ ഹൈക്കോടതി ബീജം കൈമാറുന്നതു സംബന്ധിച്ച് ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തില്‍നിന്ന് പ്രതികരണം തേടി നോട്ടീസയച്ചിരുന്നു. ആദ്യം ഇതേ ആവശ്യവുമായി ആശുപത്രിയെ സമീപിച്ചെങ്കിലും ആവശ്യം ആശുപത്രി അധികൃതര്‍ നിരസിച്ചു. സര്‍ക്കാരില്‍നിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളില്ല എന്നതായിരുന്നു ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാണിച്ച കാരണം.

സര്‍ക്കാരിന്റെ നിലപാട് വിഷയത്തില്‍ മുഖ്യമാണെന്ന് കോടതി നിരീക്ഷിച്ചു..

ഇതേ വിഷയത്തില്‍ ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിനും ഗംഗാ റാം ആശുപത്രിയ്ക്കും നേരത്തേ നോട്ടീസയച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിയമങ്ങളൊന്നും നിലവിലില്ലെന്ന് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ നിലപാട് വിഷയത്തില്‍ മുഖ്യമാണെന്ന് കേന്ദ്രസര്‍ക്കാരിന് നോട്ടീസയയ്ക്കുമ്പോള്‍ കോടതി നിരീക്ഷിക്കുകയും ചെയ്തു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *