റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം

March 20, 2024 - 7:55 pm

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നല്‍കി.സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കിയത്.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാമെന്നും കേരള പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

സൈബർ പൊലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകൾ, വിവിധ ജില്ലകൾ എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങളുടെ വാട്സാപ്പ് നമ്പർ ഇതോടൊപ്പം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *