റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ കോൺഗ്രസിൽനിന്നുള്ള ബിജെപിയിലേക്കുള്ള നേതാക്കളുടെ മാറ്റം രാജ്യത്തുടനീളം കോൺഗ്രസിൽ നടക്കുന്നതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

ഇതിനകം 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരാണ് ബിജെപി നേതാക്കളായത്. പിസിസി പ്രസിഡന്റുമാർ, മുൻ കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിങ്ങനെ ഒരുപതിറ്റാണ്ടിനകം 500 പേരാണ്‌ ബിജെപിയിൽ ചേക്കേറിയത്‌. അടുത്തതാരെന്ന നിലയിലാണ് കാര്യങ്ങൾ. ബിജെപിയിലേക്ക് പോകാൻ വിലപേശൽ നടത്തിയവരും വില ഉറപ്പിച്ചവരും പറ്റിയ സമയത്ത് മാറാമെന്ന് വാഗ്‌ദാനം ചെയ്‌തവരും ഇനിയും കോൺഗ്രസിലുണ്ടെന്നും കണ്ണൂരിൽ എൽഡിഎഫ് പാർലമെന്റ്‌ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും ബിജെപിക്കെതിരെയാണല്ലോ എന്ന ചിന്തയിലായിരുന്നു നിഷ്‌കളങ്കരായ ഒരുവിഭാഗം ജനങ്ങൾ. അങ്ങനെ വരുമ്പോൾ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കിൽ കോൺഗ്രസിന് സീറ്റ് കൂടണമെന്ന് കരുതി വോട്ട്‌ ചെയ്‌തു. ഇത് ഇടതുപക്ഷത്തിന് തിരിച്ചടിയായി. എന്നാൽ, തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഇങ്ങനെ വോട്ടുചെയ്‌ത മുഴുവൻ ആളുകളും അഞ്ചുവർഷത്തെ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞു. എല്ലാ അർഥത്തിലും ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടാണ് 18 യുഡിഎഫ് എംപിമാരും സ്വീകരിച്ചതെന്ന് ജനങ്ങൾക്ക് ബോധ്യമായതായും മുഖ്യമന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *