റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈയിൽ ഉണ്ടായ കാർ അപകടത്തിൽ മലയാളികളായ നവ ദമ്പതികൾക്ക് ദാരുണാന്ത്യം.

December 9, 2023 - 4:52 am

കോട്ടയം കൂരോപ്പട സ്വദേശിയാണ് മരിച്ച യുവതി.

ചെന്നൈയ്ക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തിരുച്ചിറപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടമുടെയത്.

കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ ആരതി. എസ് (25), ഭർത്താവ് ഇടുക്കി കരുണാപുരം മാവറയിൽ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്.

ചെന്നൈയിൽ ജോലി ചെയ്യുന്ന ശ്രീനാഥ് ഇന്നലെയാണ് ആരതിയുമായി കൂരോപ്പടയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെയാണ് അപകടമെന്നാണ് വിവരം.

കഴിഞ്ഞ ഒക്ടോബർ 18 ന് കൂരോപ്പടയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

സന്തോഷ് കുമാറിന്റെയും സുജാ സന്തോഷിന്റെയും മകളാണ് ആരതി.

ശശിധരൻ നായരുടെയും ഓമന ശശിധരന്റെയും മകനാണ് ശ്രീനാഥ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *