റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോൾഡൻ വിസ സ്വന്തമാക്കി ഗായിക രഞ്ജിനി ജോസ്

October 12, 2023 - 9:35 pm

ദുബൈ: ആലാപന മികവിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഗായികയാണ് രഞ്ജിനി ജോസ്. ഇപ്പോഴിതാ യുഎഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുകയാണ് താരം. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും രഞ്ജിനി ജോസ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

നേരത്തെ തെന്നിദ്ധ്യൻ സംഗീത രംഗത്ത് നിന്നും എം.ജി ശ്രീകുമാർ, എം ജയചന്ദ്രൻ , സിതാര കൃഷ്ണകുമാർ, ഗോപി സുന്ദർ , അമൃത സുരേഷ്, അഫ്സൽ, ദേവാനന്ദ്, മധു ബാലകൃഷ്ണൻ, ലക്ഷ്മി ജയൻ, സ്റ്റീഫൻ ദേവസ്സി, ആൻ ആമി , അക്ബർ ഖാൻ , സുമി അരവിന്ദ് , ഉൾപ്പെടെയുള്ള ഗായകർ ഗോൾഡൻ വിസ നേടിയത് ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു.

മേലെവാര്യത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിൽ ഗായിക കെ.എസ് ചിത്രക്കൊപ്പം പാടിയാണ് രഞ്ജിനി സിനിമ പിന്നണി ഗാനരംഗത്തെത്തുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇരുന്നൂറിൽ പരം സിനിമകളിൽ രഞ്ജി ഹരിദാസ് ആലപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *