റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ ഒരു ഭീകരൻ പിടിയിൽ

October 12, 2023 - 9:06 pm

ശ്രീനഗർ: സുരക്ഷാ സേന ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിൽ വച്ച് ഒരു ഭീകരനെ പിടികൂടി. ബാരാമുല്ലയിലെ ഉഷ്കറെ ചെക്ക് പോസ്റ്റിൽനിന്നാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും ഗ്രനേഡ് അടക്കം ആയുധങ്ങൾ കണ്ടെടുത്തു.

ലഷ്കറെ ത്വയ്ബയുമായി ബന്ധമുള്ള ഭീകരനാണ് പിടിയിലായതെന്ന് പൊലീസ് വക്താവ് പറഞ്ഞു. ഭീകരനെക്കുറിച്ച് സുരക്ഷാ സേനക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇയാളിൽനിന്നും 40,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *