റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വര്‍ണം കടത്തിയത് 60 തവണ; കരിപ്പൂരിലെ സ്വർണ്ണക്കടത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ, ഒടുവിൽ സംഘം വലയിൽ

October 10, 2023 - 7:28 pm

കോഴിക്കോട്: കരിപ്പൂരിൽ സ്വർണ്ണക്കടത്ത് നടത്തുന്നത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം. 60 പ്രാവശ്യം ഈ സംഘം കരിപ്പൂർ വഴി സ്വർണം കടത്തിയത് സംബന്ധിച്ച് പൊലീസിന് തെളിവ് ലഭിച്ചു. സിഐഎസ്എഫ് അസി. കമൻഡാൻ്റ് നവീനും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. ഇവരെ സംബന്ധിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചു.

മലപ്പുറം എസ്പി എസ്. സുജിത് ദാസിൻ്റെ നേതൃത്വത്തിലാണ് സ്വർണ്ണക്കടത്ത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ വലയിലാക്കിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ അങ്ങടുന്ന ലിസ്റ്റ് കടത്തുസംഘത്തിൻ്റെ പക്കൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, സ്വർണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. ഉദ്യാഗസ്ഥർക്കും കടത്തുകാർക്കുമായി സിയുജി മൊബൈൽ സിമ്മുകളും ഉപയോ​ഗിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം പ്രതികൾ സ്വർണം കടത്തിയത്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവ് ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *