ഇടുക്കി: അടിമാലിയില്‍ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഹോട്ടല്‍ ജീവനക്കാരനായ ജിനീഷാണ് (39) തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
വൈകീട്ട് 4.40ഓടെ അടിമാലി സെൻട്രൽ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിനു കീഴിലെത്തിയ യുവാവ് കൈയിൽ സൂക്ഷിച്ചിരുന്ന കാനിൽ നിന്ന് പെട്രോൾ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. കൂടിനിന്നവർ നനച്ച ചാക്കിട്ടാണ് തീയണച്ചത്.



