കൊച്ചി: കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ കുടുംബം പാർട്ടിയോട് അനീതി കാട്ടിയെന്ന് എറണാകുളം ഡിസിസി ഭാരവാഹി യോഗത്തിൽ വിമർശനം.
ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് പോയി. കുടുംബത്തിന് ബിജെപിയുമായുള്ള അകലം കുറഞ്ഞുവെന്ന് ആന്റണിയുടെ ഭാര്യ തന്നെ ഓൺലൈൻ ചാനലിൽ പറഞ്ഞു. ബിജെപിയുമായുള്ള അകലം കുറഞ്ഞെന്ന് പറയുന്നത് കോൺഗ്രസിനോട് ചെയ്യുന്ന വഞ്ചനയാണെന്നും ഡിസിസി യോഗത്തിൽ വിമർശനം ഉയർന്നു.



