റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

September 27, 2023 - 7:32 am

ചങ്ങനാശ്ശേരി പായിപ്പാട് കാലായിപ്പടി ഭാഗത്ത് ചെള്ളുവേലിയിൽ വീട്ടിൽ വിജയൻ മകൻ ആരോമൽ വിജയൻ (27)എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 9 മാസത്തേക്ക് നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി തൃക്കൊടിത്താനം സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വിൽപന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയാണ്.ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.

തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *