റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഷ്യൻ ഗെയിംസ് നീന്തൽ: ഇന്ത്യൻ റിലേ ടീം ദേശീയ റെക്കോഡ് ഭേദിച്ചു

September 27, 2023 - 4:59 am

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് നീന്തലിലെ 4X100 മീറ്റർ മെഡ്‌ലേ റിലേയിൽ ഇന്ത്യൻ സംഘം ദേശീയ റെക്കോഡ് ഭേദിച്ച പ്രകടനവുമായി ഫൈനലിൽ കടന്നു. ശ്രീഹരി നടരാജ്, ലിഖിത് ശെൽവരാജ്, സജൻ പ്രകാശ്, തനിഷ് ജോർജ് മാത്യു എന്നിവരടങ്ങിയ ടീം 3:40.84 എന്ന സമയത്തിലാണ് ഫിനിഷ് ചെയ്തത്.

അതേസമയം, ദേശീയ റെക്കോഡ് പ്രകടനം നടത്തിയിട്ടും ഒന്നാം ഹീറ്റ്സിൽ ജപ്പാനു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യൻ താരങ്ങൾ. എല്ലാ ഹീറ്റ്സും കണക്കിലെടുക്കുമ്പോൾ നാലാമത്തെ മാത്രം മികച്ച സമയമാണ് ഇവരുടേത്.

നടരാജും പ്രകാശും കൂടി ഉൾപ്പെട്ട ടീം ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്ഥാപിച്ച 3:44.94 എന്ന റെക്കോഡാണ് ഇപ്പോൾ തകർന്നത്.

എന്നാൽ, 100 മീറ്റർ ഫ്രീസ്റ്റൈലിൽ പങ്കെടുത്ത ശിവാംഗി ശർമയും 200 മീറ്ററിൽ പലക് ജോഷിയും ഫൈനൽ കാണാതെ പുറത്തായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *