റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാദമായ സോളാർ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പരാതിക്കാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സി. ബി. ഐ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണ്. ലൈംഗിക പീഡന കേസിൽ ശ്രീ. ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്തുന്നതിന് നടന്ന ഗൂഢാലോചനയിൽ നിയമസഭ സമാജികനായിരുന്ന എന്നെക്കൂടി പങ്കാളിയാക്കുന്നതിന് പരാതിക്കാരി ശ്രമിക്കുകയും ശ്രീ ഉമ്മൻചാണ്ടിക്കെതിരെ ആയി മൊഴി നൽകുന്നതിന് എന്നോട് ആവശ്യപ്പെടുകയും , അത് സംബന്ധിച്ച് ഒരു കത്ത് പരാതിക്കാരി എനിക്ക് എഴുതി നൽകുകയും ചെയ്തു.

എന്നാൽ സത്യാവസ്ഥ ബോധ്യപ്പെട്ട ഞാൻ ആയതിന് തയ്യാറാകാതെ വന്നതിനെത്തുടർന്ന് പരാതിക്കാരി മറ്റുള്ളവരും ആയി ചേർന്ന് എനിക്കെതിരെ ഗൂഢാലോചന നടത്തി കളവായി എനിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച് പരാതി നൽകുകയും എനിക്കെതിരായി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ ക്രൈം 661/2022 നമ്പറായി സെക്ഷൻ 354, 354 എ ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അകാരണമായി എന്നെ അറസ്റ്റ് ചെയ്തു ഞാൻ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയേണ്ടതായും വന്നു.

പരാതിക്കാരി ശ്രീ ഉമ്മൻചാണ്ടിക്കെതിരായി ഉന്നയിച്ച ലൈംഗിക പീഡന പരാതി ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ഞാൻ ആയതിന് കൂട്ടുനിൽക്കാത്തതിനാൽ എനിക്കെതിരെ കളവായി ലൈംഗിക പീഡനം പരാതി ഉന്നച്ചിട്ടുള്ളതാണെന്നും വ്യക്തമായ സാഹചര്യത്തിൽ ശ്രീ ഉമ്മൻചാണ്ടിക്കെതിരായി കളവായി ലൈംഗിക പീഡന പരാതി ഉന്നയിക്കുന്നതിന് ഗൂഢാലോചന നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി മേൽ നടപടികൾ സ്വീകരിക്കുന്നതിനും എനിക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാതെ രജിസ്റ്റർ ചെയ്ത തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ ക്രൈം 661/2022 നമ്പർ കേസിലെ തുടർനടപടികൾ അവസാനിപ്പിക്കുന്നതിനും ആവശ്യമായ മേൽ നടപടികൾ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *