ന്യൂഡല്‍ഹി: എണ്ണ കമ്പനികൾ രാജ്യത്തെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കുറച്ചു. 158 രൂപയാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് കുറച്ചത്. ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ന്യൂഡൽഹിയിൽ സിലിണ്ടറിന് 1522.50 രൂപയും കൊച്ചിയിൽ 1537.50 രൂപയുമാണ് പുതിയ വില. വാണിജ്യ സിലിണ്ടറുകളുടെ വില 99.75 രൂപയായി കുറച്ചത് ഓഗസ്റ്റിലായിരുന്നു. ജൂലൈയിൽ വാണിജ്യ സിലിണ്ടറുകളുടെ വില 7 രൂപ വർധിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്ത് ഗാർഹിക പാചക വാതക വില കേന്ദ്രസർക്കാർ കുറച്ചിരുന്നു. 14 കിലോയുടെ സിലിണ്ടറിന് 200 രൂപയാണ് കുറച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന്‍ സമ്മാനമായാണ് ഇളവെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

