റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊടുങ്ങല്ലൂർ സ്റ്റേഷനിൽ പൊടിപാറിയ ഓണാഘോഷം -.

August 28, 2023 - 1:07 pm

തൃശൂർ: . കോടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം. ആഘോഷത്തിൻ്റെ ഭാഗമായി 2023 ഓ​ഗസ്റ്റ് 27ന് രാവിലെ .മുതൽ പരിപാടികൾ ആരംഭിച്ചു. ഇതിൽ ശ്രദ്ധേയമായത് പുരുഷന്മാരുടെ തിരുവാതിരക്കളിയാണ്. അവതരിപ്പിച്ചതാകട്ടെ എസ്.സി.പി.ഒ മുതൽ എസ്.ഐമാർ വരെയുള്ള പുരുഷ പോലീസ് ഉദ്യോഗസ്ഥരും. ഇതോടെ കേസും കൂട്ടവും അവധി പറഞ്ഞ കൊടുങ്ങല്ലൂർ സ്റ്റേഷൻ ആഘോഷ ലഹരിയിലായി.

.എസ്.ഐമാരായ ജോബി,സെബി,ജിമ്പിൾ,സാജൻ, ജെയ്സൻ,എ.എസ്ഐ മാരായ ബാബു,റെജി,ജഗദീഷ്,എസ്.സി.പി.ഒ ജാക്സൺ എന്നിവരാണ് തിരുവാതിരയിലെ താരങ്ങൾ..ആഘോഷത്തിൻ്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും ഒരുക്കിയിരുന്നു. സിവിൽ പൊലീസ് ഓഫീസർ അഖിൽ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരൻ, സി.ഐ. ഇ.ആർ ബൈജു, എസ്.ഐ ഹരോൾഡ് ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *