റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർഥിനി അതേ ബസ് തട്ടി മരിച്ചു

August 24, 2023 - 6:52 pm

കാസർകോട് : വീടിനു സമീപം സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർഥിനി അതേ വാഹനം തട്ടി മരിച്ചു. പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ അയ്ഷ സോയ(4)യാണു മരിച്ചത്

നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയാണ്. ഇന്ന് ഉച്ചയ്ക്ക് 2നു ശേഷമാണ് സംഭവം. സ്‌കൂൾ വിട്ട് വീടിന് സമീപം ബസിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. ബസ് തിരിച്ചുപോകുന്നതിനായി പിന്നോട്ട് എടുക്കുമ്പോൾ ഇതേ ബസ് തട്ടിയാണ് കുട്ടി മരിച്ചത്.സമീപത്തെ വ്യവസായ യൂണിറ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് സംഭവം കണ്ട് പെട്ടെന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. സ്‌കൂൾ അധികൃതർ മതിയായ ജാഗ്രത കാട്ടിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *