റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണം സഹകരണവിപണിക്ക് തുടക്കമായി

August 21, 2023 - 6:40 pm

മലപ്പുറം : ഓണക്കാലത്ത്
ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്കെത്തിക്കാനും ഉയർന്ന തോതിലുള്ള വിലക്കയറ്റം നിയന്ത്രിക്കാനും സഹകരണവിപണിക്ക് കഴിയുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ. രാജ്യത്തെ വിലക്കയറ്റ സൂചികയിൽ ഏറ്റവുംകുറവ് അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണെന്നും ഇതിനായി സർക്കാർ ഖജനാവിൽനിന്ന് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി. ഉബൈദുള്ള എം.എൽ.എ. അധ്യക്ഷത വഹിച്ചു.

നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ആദ്യ വില്പന നടത്തി. കൺസ്യൂമർഫെഡ് ഭരണസമിതിയംഗം സോഫിയ മെഹറിൻ സമ്മാനക്കൂപ്പൺ വിതരണംചെയ്തു. റീജണൽ മാനേജർ മുഹമ്മദ് ജുമാൻ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ പി. ബഷീർ, ഡെപ്യൂട്ടി രജിസ്ട്രാർ എം. ശ്രീഹരി, എ.പി. സുമേഷ്, ഷംസുദ്ദീൻ, ഒ. സഹദേവൻ, പി. മുരളീധരൻ, പി. എസ്.എ. ഷബീർ, മലപ്പുറം പ്രസ് ക്ലബ്ബ്‌ സെക്രട്ടറി സി.വി. രാജീവ്, പ്രസിഡന്റ് വിമൽ കോട്ടയ്ക്കൽ, കോഡൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി എ. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *