ഉടമ അറിയാതെ വാഹനത്തിൻറെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാൻ വാഹന രേഖകളിൽ ഇനി ആധാർ രേഖകളിൽ ഉള്ള മൊബൈൽ നമ്പർ മാത്രമേ ഉൾപ്പെടുത്തൂ.
വാഹനത്തിൻറെ രജിസ്ട്രേഷൻ രേഖകളോ പകർപ്പോ കൈവശമുള്ള ആർക്കും ഏത് മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്യാൻ കഴിയുമായിരുന്നു.
ഉടമസ്ഥാവകാശ കൈമാറ്റം ഉൾപ്പെടെയുള്ള അപേക്ഷകളിൽ ഒറ്റ തവണ പാസ്സ്‌വേർഡ് ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കും.
ഇത് ഉപയോഗിച്ച് അപേക്ഷ പൂർത്തിയാക്കാനും കഴിയും.
മൊബൈൽ നമ്പർ ഉൾകൊള്ളിക്കുന്നതിന് 3 കോളങ്ങൾ പുതിയതായി വാഹന സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തി.
ഉടമയുടെ ആധാർ നമ്പർ, പേര്, മൊബൈൽ നമ്പർ, എന്നിവ നൽകണം.
ആധാറിലെ അതേ രീതിയിൽ പേര് നൽകണം അല്ലെങ്കിൽ രജിസ്ട്രേഷൻ നിഷേധിക്കും.



