കോട്ടയം: ട്രെയിനിന്‍റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്തയാളെ പുഴയിൽ വീണ് കാണാതെയായി. ശനിയാഴ്ച വൈകീട്ട് 2.45 ഓടെയായിരുന്നു സംഭവം. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന പരിശുറാം എക്സ്പ്രസിൽ നിന്നാണ് യാത്രകന്‍ മൂവാറ്റുപുഴയാറിലേക്ക് വീണത്. അപകടത്തിൽപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈക്കം, കടത്തുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ എത്തി തിരച്ചിൽ തുടരുകയാണ്.




