പത്തനംതിട്ട : പത്തനംതിട്ട പുളിക്കിഴ് ജംഗ്ഷന് സമീപം ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിന് സമീപത്ത് നിന്നും ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. 2023 ഓഗസ്റ്റ് 12 ന് വൈകിട്ട് അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു.
ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന് ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലുകൾ നായ കടിച്ചു കീറിയ നിലയിലാണ്. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മേൽ നടപടി ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ഓഗസ്റ്റ് 13 ഞായറാഴ്ച നടക്കുമെന്ന് പോലീസ് പറഞ്ഞു



