റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ വിലക്കയറ്റം കുറഞ്ഞെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ.

August 8, 2023 - 12:18 pm

തിരുവനന്തപുരം : വിലക്കയറ്റമെന്ന ആരോപണം പൂർണമായി നിഷേധിക്കുന്നതായി മന്ത്രി ജി ആർ അനിൽ. വിലക്കയറ്റം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല. കോൺഗ്രസ് എംഎൽഎ പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളത്തിൽ വിലക്കയറ്റം കുറഞ്ഞെന്നാണ്ഭ ക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലിന്റെ വിശദീകരണം.

സഭ നിർത്തി വെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യത്തിൽ എത്തിയിട്ടില്ലെന്ന് വിശദീകരണത്തിലാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തും. തക്കാളിക്ക് ഡൽഹിയിൽ 300 രൂപയാണ് വില. കേരളത്തിൽ ഇതിന്റെ പകുതി മാത്രമാണ് വിലയെന്ന് മന്ത്രി പറഞ്ഞു.

സപ്ലൈക്കോയിൽ ആവശ്യത്തിന് സാധനങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിവിൽ സപ്ലൈസ് മന്ത്രിയാണ് ഈ അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സപ്ലൈകോയിൽ പോയി പരിശോധിക്കാമെന്ന മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത വിഡി സതീശൻ മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ പോകാമെന്ന് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *