റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ച്നെതര്‍ലന്‍ഡ്‌സ്

August 7, 2023 - 1:02 pm

ഓറഞ്ച് വസന്തം

സിഡ്‌നി: ഫിഫ വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ജയം. ഇരുപകുതികളിലായി ജില്‍ റൂഡും ലിനത്ത് ബീരന്‍സ്‌റ്റെയ്‌നും ഓറഞ്ചുപടയ്ക്കായി വലകുലുക്കി. ലോകകിരീടത്തിലേക്ക് ഒരു ചുവട്കൂടി വച്ച നെതര്‍ലന്‍ഡ്‌സിന്റെ ജയം ആധികാരികമായിരുന്നെങ്കിലും ദക്ഷിണാഫ്രിക്ക പലപ്പോഴും ലക്ഷ്യത്തിനടുത്തുവരെയെത്തി. കളിയുടെ 70 ശതമാനം സമയവും ഡച്ച്പട പന്തു കാലില്‍ വച്ചെങ്കിലും അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. പ്രത്യാക്രമണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആഫ്രിക്കന്‍ കരുത്തരുടെ പോരാട്ടവീര്യത്തില്‍ പലപ്പോഴും ഡച്ച് കോട്ട തകരുമെന്നു തോന്നിച്ചെങ്കിലും ഗോള്‍കീപ്പര്‍ വാന്‍ ഡോംസലാര്‍ രക്ഷക്കെത്തി. ആറു തവണയാണ് ഡോംസലാര്‍ ദക്ഷിണാഫ്രലിക്കന്‍ മുന്നേറ്റത്തെ തട്ടിയകറ്റിയത്.
കളി തുടങ്ങി ഒന്‍പതാം മിനുട്ടില്‍ തന്നെ ഡച്ചുകാര്‍ ലീഡെടുത്തു. ജില്‍ റൂര്‍ഡ് ആയിരുന്നു സ്‌കോറര്‍. ഈ ലോകകപ്പില്‍ ഇത് ജില്ലിന്റെ നാലാം ഗോളാണ്. കഴിഞ്ഞ തവണ ഒരു ഗോള്‍ നേടിയ ജില്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോററും ആയി. രണ്ടാം പകുതിയില്‍ 68-ാം മിനുട്ടില്‍ ലിനെത്ത് ബീരന്‍സ്‌റ്റെയിന്‍കൂടി ലക്ഷ്യം കണ്ടതോടെ നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ആഗസ്റ്റ് 10നു നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കരുത്തരായ സ്‌പെയിന്‍ ആണ് നെതര്‍ലന്‍ഡ്‌സിന്റെ എതിരാളികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *