റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാകലക്ടറും

കൊച്ചി : ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ വീട്ടലെത്തി ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷും. കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന രീതിക്ക് കേസ് നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സർക്കാർ പ്രതിനിധികൾ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാത്തതിൽ രൂക്ഷ വിമർശനം ഉയർന്നതിനിടെയാണ് മന്ത്രിയുടെ സന്ദർശനം. അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കേണ്ടതില്ലെന്ന് മന്ത്രി പ്രതികരിച്ചു. കേസ് അതിശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും പഴുതടച്ച് കേസ് നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കേസിന്റെ തുടർനടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നടപടി സ്വീകരിച്ചിട്ടുണ്ട്. പോക്സോ ഇരകളുടെ അമ്മമാർക്കുള്ള ആശ്വാസനിധിയിൽ നിന്നുള്ള തുക നൽകും. ബാക്കി കാര്യങ്ങൾ സർക്കാർ ആലോചിച്ച് ചെയ്യും. വിമർശനങ്ങൾക്കുള്ള സമയമല്ല ഇത്’’– മന്ത്രി പറഞ്ഞു.

സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധി പങ്കെടുത്തില്ലെന്ന ആക്ഷേപത്തിൽ പ്രതികരിച്ചു മന്ത്രിമാർ രംഗത്തെത്തി. എല്ലാ സ്ഥലത്തും മന്ത്രിമാർക്കു എത്താൻ സാധിക്കില്ലെന്നും ഈ സംഭവത്തിൽ അതിനുള്ള സമയം ലഭിച്ചിട്ടില്ലെന്നുമായിരുന്നു മായിരുന്നു മന്ത്രി ആർ.ബിന്ദു മാധ്യമങ്ങളോടു പറഞ്ഞത്. മന്ത്രിമാരുടെ അസാന്നിധ്യത്തെക്കുറിച്ചു കൂടുതൽകൂടുതൽ അറിയില്ലെന്നും അന്വേഷിച്ചിട്ട് പറയാമെന്നുമായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *