കോഴിക്കോട് : ബാലുശേരി കോട്ട നട മഞ്ഞപ്പുഴയിൽ വിദ്യാർഥിയെ കാണാതായി. ബാലുശേരി ഹൈസ്കൂളിനു സമീപം ഉണ്ണൂലമ്മൽ കണ്ടി നസീറിന്റെ മകൻ മിഥിലാജിനെ (21) ആണ് മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്. 2023 ജൂലൈ 4 ന് വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.
കനത്ത മഴയെ തുടർന്നു പുഴയിൽ വെള്ളം ഉയർന്ന് ഒഴുക്ക് ശക്തമായിരുന്നു. നരിക്കുനിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ തുടരുന്നു.



