റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയുളള ആൻ്റണി രാജുവിടെ ഹർജി സുപ്രീംകോടതി ജൂലൈ 21 ന് പരിഗണിക്കും

July 21, 2023 - 10:30 am

ദില്ലി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജുവിനെതിരായി പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികൾ സുപ്രീംകോടതി 2023 ജൂലൈ 21 ന് പരിഗണിക്കും. ഹർജികളിൽ വിശദമായ പരിശോധന ആവശ്യമെന്ന് കോടതി കഴിഞ്ഞ വാദത്തിൽ വ്യക്തമാക്കിയിരുന്നു. കേസിൻ്റെ എല്ലാവശവും പരിശോധിക്കുമെന്ന് ജസ്റ്റിസ് സി ടി രവികുമാർ വ്യക്തമാക്കി.

ഹർജിയിൽ നോട്ടിസ് അയയ്ക്കണോ എന്നത് വിശദമായി പരിശോധിച്ച ശേഷം മാത്രമാകുമെന്നും കോടതി തീരുമാനിക്കുക. 33 വർഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹർജിക്കാരാനായ മന്ത്രി ആന്റണി രാജു എതിർത്തിരുന്നു. അതേസമയം, പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ ഹർജിയും കോടതിക്ക് മുന്നിലുണ്ട്.

കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നാൽ കേസെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് എഫ്ഐആർ കോടതി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.

പൊലീസ് എഫ്ഐആർ റദ്ദാക്കിയ ഉത്തരവിലെ ഈ ഭാഗം അനുചിതമെന്നാണ് ഹർജിയിൽ വാദിക്കുന്നത്. ഇതിനെ തനിക്കെതിരെയുള്ള അന്വേഷണമായി മാധ്യമങൾ ചിത്രീകരിക്കുന്നു. തനിക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസിൽ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാൽ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനിൽക്കില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആന്റണി രാജു പറയുന്നു.

നിരാപരാധിയായിട്ടും 33 വർഷങ്ങൾ ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു. വീണ്ടും മാനസിക പീഡനമുണ്ടാക്കുന്നതാണ് ഉത്തരവിലെ ഭാഗം. അതിനാൽ അതിനാൽ പൂർണ്ണമായി നടപടികൾ അവസാനിപ്പിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്. അഭിഭാഷകൻ ദീപക് പ്രകാശാണ് ആൻറണി രാജുവിനായി ഹർജി ഫയൽ ചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *