റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.എല്‍.എസിനേക്കാള്‍ മികച്ചത് സൗദി ലീഗ്: റൊണാള്‍ഡോ

July 19, 2023 - 9:52 am

ലിസ്ബണ്‍: അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ എം.എല്‍.എസിനേക്കാള്‍ മികച്ചതാണു സൗദി പ്രൊ ലീഗെന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എം.എല്‍.എസ്. ക്ലബ് ഇന്റര്‍ മിയാമിയില്‍ ചേര്‍ന്ന ലയണല്‍ മെസിയെ ഉന്നം വച്ചാണ് ക്രിസ്റ്റിയാനോയുടെ പരാമര്‍ശം.

താനിനി യൂറോപ്യന്‍ ഫുട്‌ബോളിലേക്കു മടങ്ങില്ല. യൂറോപ്പിലേക്കുള്ള വാതില്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്. യൂറോപ്യന്‍ ഫുട്ബോളിനു വളരെയധികം നിലവാരം നഷ്ടപ്പെട്ടു. യൂറോപ്പില്‍ ആകെ നല്ല ലീഗ് പ്രീമിയര്‍ ലീഗാണ്. അവര്‍ മറ്റെല്ലാ ലീഗുകളേക്കാളും വളരെ മുന്നിലാണെന്നും റൊണാള്‍ഡോ പറഞ്ഞു. ഞാന്‍ സൗദി ലീഗിലേക്കുള്ള വഴി തുറന്നു. ഇപ്പോള്‍ എല്ലാ കളിക്കാരും ഇവിടെ വരുന്നു. ഞാന്‍ യുവന്റസില്‍ ചേരുമ്പോള്‍ സീരി എ മരിച്ചിരുന്നു. ഞാന്‍ എത്തിയതോടെ അത് പുനരുജ്ജീവിച്ചു. അതുപോലെ സൗദി ലീഗും. ഞാന്‍ വഴി തുറന്നു, ഇപ്പോള്‍ എല്ലാ കളിക്കാരും ഇങ്ങോട്ട് വരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മികച്ച കളിക്കാര്‍ സൗദിയിലേക്കു വരും. ഒരു വര്‍ഷത്തിനുള്ളില്‍ സൗദി ലീഗ് ടര്‍ക്കിഷ് ലീഗിനെയും ഡച്ച് ലീഗിനെയും മറികടക്കുമെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *