മോശം കാലാവസ്ഥയെ തുടർന്ന് സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി ഭോപ്പാലിലാണ് വിമാനം ഇറക്കിയത്. പ്രതിപക്ഷ പാർട്ടി നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം ബെംഗളൂരുവിൽ നിന്ന് മടങ്ങുകയായിരുന്നു ഇരുവരും. 2023 ജൂലൈ18 ന് രാത്രി 7.45ഓടെയാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.
ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിൻ്റെ പേര് നിശ്ചയിച്ചു. ഇന്ത്യ (INDIA) എന്നാണ് സഖ്യത്തിൻ്റെ പേര്. Indian National Developmental Inclusive Alliance എന്നതിൻ്റെ ചുരുക്ക രൂപമാണ് INDIA. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഈ പേര് നിർദ്ദേശിച്ചത്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെ പരാജയപ്പെടുന്നതിനായാണ് രാജ്യത്തെ 26 പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്നത്. ബെംഗളൂരുവിൽ വച്ചായിരുന്നു പാർട്ടി നേതാക്കളുടെ കൂടിക്കാഴ്ച. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐഎം, ആം ആദ്മി പാർട്ടി, ജനത ദൾ, ഡിഎംകെ, സമാജ്‌വാദി പാർട്ടി, സിപിഐ, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് തുടങ്ങി വിവിധ പാർട്ടികളാണ് സഖ്യത്തിലുള്ളത്.