റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍ സി പി വിമത ക്യാമ്പ് ശരത് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി

July 17, 2023 - 9:57 am

മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പി വിമത ക്യാമ്പിലെ നേതാക്കള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാല സമ്മേളനം 18/07/23 ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് വിമത എന്‍ സി പിയുടെ എല്ലാ മന്ത്രിമാരും പവാറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു വിഭാഗം എം എല്‍ എമാരെയും കൊണ്ട് ബി ജെ പി- ശിവസേന (ഷിന്‍ഡെ) സര്‍ക്കാറില്‍ ചേര്‍ന്നതിന് ശേഷം ആദ്യമായാണ് അജിത് പവാറും മറ്റ് നേതാക്കളും ശരത് പവാറിനെ കാണുന്നത്. തങ്ങളുടെ ദൈവവും നേതാവുമായ ശരത് പവാറിനെ കണ്ട് അനുഗ്രഹം വാങ്ങിയതായി കൂടിക്കാഴ്ചക്ക് ശേഷം മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. മുന്‍കൂട്ടി സമയം വാങ്ങാതെയാണ് എത്തിയത്. യോഗത്തിനായി ശരത് പവാര്‍ എത്തിയതായി അറിഞ്ഞെന്നും അതിനാലാണ് അനുഗ്രഹം വാങ്ങാന്‍ സന്ദര്‍ശിച്ചതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. തങ്ങളുടെ സംഘത്തിലെ എല്ലാവരും ശരത് പവാറിനെ ബഹുമാനിക്കുന്നതായും എന്നാല്‍ എന്‍ സി പി ഒന്നായിരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചതായും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഇതിനെ കുറിച്ച് ശരിയാം വിധം ആലോചിക്കണം. ഭാവിയില്‍ ഏറെ സഹായകരമാകുമെന്നും പട്ടേല്‍ പറഞ്ഞു. ശരത് പവാറിന്റെ അടുത്ത വിശ്വസ്തനായ പ്രഫുല്‍ പട്ടേല്‍ വിമത പക്ഷത്തെത്തിയത് അദ്ദേഹത്തെ ഏറെ ഉലച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *