റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയുമായി പ്രണയം; സുഹൃത്തിന്റെ കഴുത്തറുത്ത് ചോര കുടിച്ച് ഭർത്താവിന്റെ പ്രതികാരം

June 26, 2023 - 12:07 pm

കർണാടക: ഭാര്യയുമായുള്ള പ്രണയബന്ധം തുടർന്നതിനെ തുടർന്ന് കാമുകന്റെ കഴുത്തറുത്ത് ചോരകുടിച്ച് ഭർത്താവിന്റെ പ്രതികാരം. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കോസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വിജയ് എന്നയാളാണ് അറസ്റ്റിലായത്. പ്രതിയുടെ സുഹൃത്തുകൂടിയായ മാരേഷിന്റെയാണ് കഴുത്തറുത്തത്. ഗുരുതരമായി പരിക്കേറ്റ മാരേഷ് ഇപ്പോൾ ആശുപത്രി ചികിത്സയിലാണ്.

കർണാടകയിലെ ചിക്കബല്ലാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പലതവണ താക്കീത് ചെയ്തിട്ടും വിജയുടെ ഭാര്യയുമായുള്ള പ്രണയ ബന്ധം തുടർന്നതാണ് പ്രകോപനത്തിനിടയാക്കിയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയ ശേഷം മാരേഷിനെ ആക്രമിക്കുകയായിരുന്നു. പീന്നിട് മൂർച്ചയുള്ള ആ‍യുധം കൊണ്ട് കഴുത്തുമുറിക്കുകയും, പുറത്തേക്കൊഴുകുന്ന ചോര നക്കി കുടിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ. വിജയുടെ മറ്റൊരു സുഹൃത്താണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതും പ്രചരിപ്പിച്ചതും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *