റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരി മുക്ത കേരളം ക്യാമ്പയിനുമായി ‘പ്രൗഡ് കേരള’

June 26, 2023 - 11:14 am

തിരുവനന്തപുരം : മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമൊരുക്കാൻ ‘പ്രൗഡ് കേരള’. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ‘പ്രൗഡ് കേരള’ സംഘടിപ്പിക്കുന്നത്. ‘പ്രൗഡ് കേരള’സംഘടിപ്പിക്കുന്ന ‘ലഹരി മുക്ത കേരളം’ എന്ന ക്യാമ്പയിന്റെ ഉദ്ഘാടനം 2023 ജൂൺ 26 ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ നടക്കും. രാവിലെ 11 മണിക്ക് ക്യാമ്പയിന്റെ പ്രവർത്തന ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും.

‘പ്രൗഡ് കേരളയുടെ’ ലോഗോ പ്രകാശനവും ലഹരി വിരുദ്ധ സന്ദേശവും പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിക്കും. ‘പ്രൗഡ് കേരള’ സംസ്ഥാന ചെയർമാർ മലയിൻകീഴ് വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവനന്തപുരം സിറോ മലങ്കര സഭ മുഖ്യ വികാരി ജനറൽ ഡോ: മാത്യൂസ് മാർ പോളികാർപ്പോസ് ശാന്തിഗിരി ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി പാളയം ഇമാം ഡോ: വി.പി ഷുഹൈബ് മൗലവി തുടങ്ങിയവർ ഭദ്രദീപം തെളിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും.

മുൻ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: ജാൻസി ജയിംസ് ലഹരി നിർമ്മാർജനത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിക്കും. പ്രൌഡ് കേരള വൈസ് ചെയർമാൻ ബെറ്റിമോൾ ജോസഫ് സ്വാഗതവും സരസ്വതി വിദ്യാലയം ചെയർമാർ ജി രാജ്മോഹൻ നന്ദിയും പറയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *