റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് അയിലൂരിൽ അവശനിലയിൽ കണ്ടെത്തിയ പുലിയെ തൃശൂരിലേക്ക് മാറ്റിയേക്കും.

പാലക്കാട് അയിലൂർ പൂഞ്ചേരിയിൽ 2023 ജൂൺ 19ന് പിടിയിലായ പുലിക്ക് വിദഗ്ധ ചികിത്സ നൽകും.പുലിയുടെ ആരോഗ്യനില വീണ്ടും പരിശോധിച്ച് തൃശൂരിലേക്ക് മാറ്റിയേക്കും. ബാഹ്യമായി പുലിക്ക് യാതൊരു പരിക്കും ഇല്ലെന്നും എന്നാൽ അവശതയുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.കൂടുതൽ പരിശോധനകളിലൂടെ മാത്രമേ മറ്റെന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ.

ഒരു വയസുളള ആൺ പുലിയെയാണ് ജൂൺ 19 തിങ്കളാഴ്ച റബ്ബർ എസ്റ്റേറ്റിന് സമീപത്ത് വച്ച് കാണപ്പെട്ടത്. പിടികൂടുമ്പോൾ അവശനിലയിലാ യിരുന്നു ആൺപുലി. 12 മണിക്കൂറുകൾക്ക് ശേഷമാണ് പുലിയെ പിടികൂടി വനംവകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റാനായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *