റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈക്കത്ത് സർക്കാർ ഓഫീസുകളുടെ പൂട്ട് തകർത്ത് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം : വൈക്കത്ത് മൂന്ന് സർക്കാർ ഓഫീസുകളുടെ പൂട്ടു തകർത്ത് മോഷണ ശ്രമം. കിഫ്‌ബി ജില്ലാ ഓഫീസ്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണ ശ്രമമുണ്ടായത്. 230 രൂപയുടെ നഷ്ടം മാത്രമാണ് തെരച്ചിലിൽ കണ്ടെത്താനായത്. സംഭവത്തിൽ വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

വൈക്കത്ത് മൂന്നു സർക്കാർ ഓഫീസുകളിൽ മോഷണശ്രമം ഉണ്ടായെങ്കിലും 230 രൂപയും ഒരു ടർക്കിയും മാത്രമാണ് നഷ്ടപ്പെട്ടത്. കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ നിർവഹണവുമായി ബന്ധപ്പെട്ട വൈക്കം മറവൻതുരുത്തിൽ പ്രവർത്തിക്കുന്ന കിഫ്ബി ലാന്റ് അക്വിസേഷൻ ജില്ല ഓഫീസ്, കുലശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ്, ഒരുമതിലിന് അപ്പുറം പ്രവർത്തിക്കുന്ന മറവൻതുരുത്ത് മൃഗാശുപത്രി എന്നിവടങ്ങളി ലായിരുന്നു മോഷണ ശ്രമം. കോട്ടയം ഇടുക്കി ജില്ലകളിലെ കിഫ്ബിയുടെ ഓഫീസ് ആണ് വൈക്കത്തേത്.

കോടികളുടെ ഇടപാടുകൾ നടക്കുന്ന ഫയലുകൾ വലിച്ചുവാരിയിട്ട നിലയിലാണ്. പണം ഇടപാടുകൾ ഓൺലൈൻ വഴി ആയതിനാൽ ഓഫീസിൽ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. വില്ലേജ് ഓഫീസിലും മോഷണ ശ്രമം ഉണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *