കന്നഡ സിനിമ ടിവി രംഗത്ത് സജീവ സാന്നിധ്യമായിരുന്നു നിതിൻ ഗോപി. ഹലോ ഡാഡി എന്ന സിനിമയില്‍ ഡോ. വിഷ്ണുവര്‍ദ്ധനൊപ്പം പുല്ലാങ്കുഴല്‍ വാദകനായി എത്തിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരള കേസരി, മുത്തിനന്ത ഹെന്ദാടി, നിശബ്ദ, ചിരബന്ധവ്യ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അടുത്തിടെ നിതിന്‍ ഒരു പുതിയ സീരിയല്‍ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു, അതിനിടയിലാണ് അപ്രതീക്ഷിത മരണം.


