റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംയുക്തയുടെ യഥാര്‍ത്ഥ സ്വഭാവം; ആരോപണവുമായി നടി.

June 4, 2023 - 6:22 pm

സംയുക്തക്കെതിരെ വിഷ്ണുകാന്ത് ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം കുറിക്കുകയും തമിഴ് സീരിയല്‍ ലോകത്ത് കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സംഭവമാണ് നടൻ വിഷ്ണുകാന്തും നടി സംയുക്തയും തമ്മിലുള്ള വേര്‍പിരിയല്‍.
സംയുക്തക്ക് വേറെയും ബന്ധങ്ങളുണ്ടായിരുന്നെന്ന് വിഷ്ണുകാന്ത് ആരോപിച്ചു. പിന്നാലെ വിഷ്ണുകാന്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ സംയുക്തയും കുടുംബവും ഉന്നയിച്ചു.

വിഷ്ണുകാന്ത് വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ലെെംഗികമായി പീഡിപ്പിച്ചെന്നും പോണ്‍ വീഡിയോകള്‍ കാണാൻ നിര്‍ബന്ധിച്ചെന്നുമാണ് സംയുക്ത പറയുന്നത്. സെക്സിനെക്കുറിച്ച്‌ മാത്രമാണ് വിഷ്ണു ചിന്തിക്കുന്നത്. പോണ്‍ വീഡിയോകള്‍ കാണാൻ എന്നെ നിര്‍ബന്ധിക്കും. നിരന്തരം ഉപദ്രവിക്കപ്പെട്ടതോടെ സ്വകാര്യ ഭാഗത്ത് അലര്‍ജിയുണ്ടായി. ബെഡ് റൂമില്‍ ക്യാമറവെക്കാമെന്ന് വരെ വിഷ്ണുകാന്ത് പറഞ്ഞെന്നും സംയുക്ത ആരോപിച്ചു.വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളില്‍ സംയുക്ത വിഷ്ണുകാന്തിനെ ഉപേക്ഷിച്ച്‌ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

വിഷ്ണുകാന്തിനെതിരെ വ്യാപക വിമര്‍ശനം ഉയരവെ നടനെ പിന്തുണച്ച്‌ കൊണ്ട് സീരിയല്‍ നടി റീഹാന രംഗത്തെത്തിയിരുന്നു. വിഷ്ണുകാന്തിനൊപ്പവും സംയുക്തക്കൊപ്പവും റീഹാന അഭിനയിച്ചിട്ടുണ്ട്. വിഷ്ണുകാന്ത് ആരോപണങ്ങളില്‍ പറയുന്നത് പോലെ മോശമായ വ്യക്തിയല്ലെന്നാണ് റീഹാനയുടെ വാദം. തന്നോട് വളരെ മാന്യമായാണ് പെരുമാറിയതെന്നും റീഹാന പറഞ്ഞു.

ഇപ്പോഴിതാ വീണ്ടും വിഷ്ണുകാന്തിനെ പിന്തുണച്ച്‌ കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റീഹാന. വിഷ്ണുകാന്തിനെ പിന്തുണച്ചതിന്റെ പേരില്‍ തനിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തലുകള്‍ വരുന്നുണ്ടെന്ന് റീഹാന പറയുന്നു. ഒപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളാണ് താൻ പങ്കുവെച്ചത്. അതില്‍ എന്താണ് തെറ്റെന്ന് റീഹാന ചോദിക്കുന്നു. സംയുക്തക്കെതിരെ വിമര്‍ശനവും ഇവര്‍ ഉന്നയിച്ചു.

എനിക്ക് വിഷ്ണുകാന്തിനെ നന്നായി അറിയില്ല. ജോലി ചെയ്യുന്ന സമയത്താണ് സംസാരിച്ചത്. എന്നോട് രണ്ട് തവണ സംസാരിച്ചു. അമ്മയുടെ റോള്‍ ചെയ്യുന്ന നിങ്ങള്‍ ചെറുപ്പമാണല്ലോ പ്രായമെത്രയാണെന്ന് ചോദിച്ചു. പ്രായം പറഞ്ഞപ്പോള്‍ നമ്മുടേത് ഒരേ പ്രായമാണല്ലോ എന്ന് പറഞ്ഞു. സംയുക്തയായാലും ശ്രീകാന്ത് ആയാലും പരസ്പരം പഴിചാരുന്നതിന് പകരം നിയമപരമായി നീങ്ങുന്നതാണ് ചെല്ലുന്നത്. എല്ലാം മാധ്യമങ്ങളില്‍ പറഞ്ഞ് വഷളാക്കി’
കുറച്ച്‌ പക്വതയോടെ ചിന്തിച്ച്‌ കോടതിയെ സമീപിക്കുക. അല്ലെങ്കില്‍ വീട്ടുകാരെയെല്ലാം വിളിച്ച്‌ ചേര്‍ത്ത് അവിടെ സംസാരിക്കുക. മാധ്യമങ്ങളില്‍ വന്ന് ആ ചെറുപ്പക്കാരനെ നാണംകെടുത്തുന്നതില്‍ എനിക്ക് വല്ലാതെ തോന്നുന്നു.

കാമുകനായിരുന്ന നടൻ രവി മോശമായി പെരുമാറി എന്ന് പറയുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കുന്നെന്നും’എനിക്കും കല്യാണവും വിവാഹ മോചനവും നടന്നതാണ്. എനിക്കും ഇത്തരം സംഭവങ്ങള്‍ നടന്നിരിക്കാം. എന്നാല്‍ അതെല്ലാം പുറത്ത് പറഞ്ഞ്, ഡിവോഴ്സിന് ഇതാണ് കാരണമെന്ന് അറിയിക്കുന്നത് പാപമല്ലേ. മോശമായി പെരുമാറിയതിന് പ്രൂഫ് ഇല്ല. ഒരു പെണ്‍കുട്ടി കരഞ്ഞ് കൊണ്ട് പറഞ്ഞാല്‍ അത് വിശ്വസിക്കാൻ ആളുകളുണ്ട്. പക്ഷെ ആണ്‍കുട്ടികള്‍ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നും റീഹാന ചോദിച്ചു.

താൻ പിന്തുണയറിയിച്ചപ്പോള്‍ വിഷ്ണുകാന്ത് നന്ദി പറഞ്ഞ് വിളിച്ചു. പിന്തുണച്ചതല്ല, എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞതാണെന്ന് ഞാൻ പറഞ്ഞു. സംയുക്ത വിളിച്ചിട്ടില്ല. സംയുക്ത ആരോടും സംസാരിക്കില്ല. ഒറ്റയ്ക്കിരിക്കും. ഷൂട്ടിംഗ് സ്പോട്ടില്‍ വന്നാല്‍ അമ്മയ്ക്കൊപ്പമായിരിക്കും. ആരോടും ഇടപഴകില്ല,’ റീഹാന പറഞ്ഞു.

സിപ്പിക്കുള്‍ മുത്ത് എന്ന സീരിയലില്‍ ഒരുമിച്ച്‌ അഭിനയിക്കവെയാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാവുന്നത്. ഓണ്‍സ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒന്നിച്ചപ്പോള്‍ ആരാധകരേറെ സന്തോഷിച്ചു. എന്നാല്‍ ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ ആരാധകര്‍ ഞെട്ടലിലാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി രണ്ട് കൂട്ടരും അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *