പാർലമെന്റ് ഉദ്ഘാടനം മതപരമായ ചടങ്ങാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവേദിയിൽ സർക്കാരിൽ നിന്ന് ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. കേന്ദ്രസർക്കാർ തന്നെ ജനാധിപത്യത്തിന് ഭീഷണിയാകുന്നുവെന്നും ജനാധിപത്യം പുലരാൻ ആഗ്രഹിക്കുന്നവരല്ല ആർഎസ്എസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടേത് ഒരു മതേതര രാജ്യമാണ്. നമ്മുടെ രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യത്തിന് നിരവധി ഭീഷണികൾ നിലനിൽക്കുന്ന കാലമാണിത്. ജനാധിപത്യം പുലരാൻ ആഗ്രഹിക്കുന്നവരല്ല ഇന്ന് രാജ്യം ഭരിക്കുന്നത്. മതഗ്രന്ഥങ്ങളെ ദേശീയ ഗ്രന്ഥങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തെ മതരാഷ്ട്രമാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അതാണ് ഇന്ന് പാർലമെന്റിൽ കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു.



