റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗൂഢാലോചന കേസ്: മഅദനി അടക്കമുള്ളവരെ വെറുതേവിട്ടു

May 17, 2023 - 2:24 pm

കോഴിക്കോട്: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതികളെ സഹായിച്ചെന്ന കേസില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസിര്‍ മഅദനി ഉള്‍പ്പെടെ നാലു പേരേയും 25 വര്‍ഷത്തിനു ശേഷം കോടതി വെറുതെ വിട്ടു. കോയമ്പത്തൂര്‍ സ്‌ഫോടനത്തിനു ശേഷം കോഴിക്കോട് കസബ പോലീസെടുത്ത കേസിലാണ് ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികളായ നടുവട്ടം എ.ടി. മുഹമ്മദ് അഷ്‌റഫ്, പന്നിയങ്കര എം.വി. സുബൈര്‍, കെ. അയ്യപ്പന്‍ എന്നിവരേയും മഅ്ദനിയേയും പ്രതി ചേര്‍ത്തിരുന്നത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍. മധുവാണ് നാലു പേരെയും വെറുതെവിട്ടുകൊണ്ട് ഉത്തരവിട്ടത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത മജീദ് എന്ന ഊമ ബാബുവിനെ 1998 മാര്‍ച്ച് 29-ന് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *