റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറന്നു

May 15, 2023 - 11:34 am

പത്തനംതിട്ട: ഇടവ മാസ പൂജകൾക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നട തുറന്നു. ഇടവം ഒന്നായ 2023 മെയ് 15ന് പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറന്നു. ശേഷം നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം. തുടർന്ന് നെയ്യഭിഷേകം.

7.30 ന് ഉഷപൂജ. 15 മുതൽ 19 വരെയുള്ള 5 ദിവസങ്ങളിൽ ഉദയാസ്തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്.

നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്രതിരുനട 19 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. പ്രതിഷ്ഠാദിന പൂജകൾക്കായി മെയ് 29 ന് വൈകുന്നേരം തിരുനട വീണ്ടും തുറക്കും. 30-നാണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി 30 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *