റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഔദ്യോഗികയാത്രയയപ്പിനെതിരേ പ്രതിപക്ഷം

April 21, 2023 - 4:00 pm

തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സര്‍ക്കാര്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കിയതിനെതിരേ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു യാത്രയയപ്പ് നല്‍കിയത് വിചിത്രമായ നടപടിയാണെന്നു അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും രഹസ്യമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ് നല്‍കേണ്ട സ്ഥാനമല്ല കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേത്. ഇപ്പോഴെങ്കിലും പിണറായി വിജയന് ചീഫ് ജസ്റ്റിസിനോട് ആദരവ് തോന്നിയതില്‍ സന്തോഷമുണ്ട്.

എസ്.എന്‍.സി. ലാവലിന്‍ കേസില്‍ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസിന് അണ്‍സെറിമോണിയല്‍ യാത്രയയപ്പാണ് നല്‍കിയത്. അന്ന് എസ്.എഫ്.ഐക്കാരെയും ഡി.വൈ.എഫ്.ഐക്കാരെയും വിട്ട് മുദ്രാവാക്യങ്ങള്‍ വിളിച്ച് ചീഫ് ജസ്റ്റിസിനെ നാട്കടത്തുകയായിരുന്നു. അങ്ങനെയുള്ള പിണറായി വിജയനാണ് ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയത്. എന്തിനായിരുന്നു ഇങ്ങനെയൊരു യാത്രയയപ്പെന്ന് മുഖ്യമന്ത്രി തന്നെയാണ് വ്യക്തമാക്കേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *