സ്പെഷ്യൽ റിപ്പോര്‍ട്ട്
ശ്രുതി ലാൽ

കന്നഡ മണ്ണില്‍ സംവരണ വിഷയം ഉയര്‍ത്തി ബി.ജെ.പി

March 27, 2023 - 11:32 am

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ സംവരണ വിഷയം ഉയര്‍ത്തി ബി.ജെ.പി. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ വ്യവസ്ഥയില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ണാടകയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വ്യക്തമാക്കി. മുസ്ലിം വിഭാഗത്തിനുള്ള 4% ഒബിസി സംവരണം എടുത്തുകളയാന്‍ കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന. സംവരണം ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസിനെ ഷാ വിമര്‍ശിക്കുകയും ചെയ്തു. കര്‍ണാടകയിലെ ബിദറില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടക സര്‍ക്കാരിന്റെ നടപടി

മുസ്ലിംകള്‍ക്കുള്ള നാല് ശതമാനം സംവരണം അവസാനിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനു പകരമായി വീരൈശവ- ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഒ.ബി.സി. മുസ്ലിംകളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള (ഇ.ഡബ്ല്യു.എസ്) 10 ശതമാനം സംവരണ വിഭാഗത്തിലേക്കു മാറ്റാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ഭരണഘടന അനുസരിച്ചല്ല സംവരണം നടപ്പാക്കിയിരുന്നത്

ഭരണഘടന അനുസരിച്ചല്ല ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു സംവരണം നടപ്പാക്കിയതെന്നാണ് സംസ്ഥാനത്ത് ഇതിനെ അനുകൂലിച്ച് ബിജെപി ഉയര്‍ത്തിയ വാദം. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ല. മുസ്ലിംകള്‍ക്ക് സംവരണം നല്‍കിയത് ഭരണഘടനാവിരുദ്ധമായ നടപടിയാണ്. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കു സംവരണം കൊണ്ടുവന്നത്. അത് ബി.ജെ.പി. സര്‍ക്കാര്‍ അവസാനിപ്പിച്ചു. പകരം വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്കു സംവരണം നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.കോണ്‍ഗ്രസ് വോട്ട്ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടിയാണു നിലകൊണ്ടത് ഇതൊക്കെയാണ് ബിജെപിയുടെ വാദങ്ങള്‍

Share
Kreate@gmail.com'

Leave a Reply

Your email address will not be published. Required fields are marked *