റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുൽ ഗാന്ധി വിഷയത്തിൽ കേരളത്തിലെ ഇടത് പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രം : സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വി.ഡി.സതീശൻ

March 25, 2023 - 8:47 pm

തിരുവനന്തപുരം: രാഹുൽ ഗാന്ധി വിഷയത്തിൽ സംസ്ഥാന സർക്കാര്‌ ഒരു വശത്ത് പിന്തുണയെന്ന് പറയുന്നു. മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുന്നു. കെഎസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിക്കുന്നു. ബിജെപിയെ സന്തോഷിപ്പാക്കാനാണ് സർക്കാർ ഇത് ചെയ്യുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു.

കേരളത്തിലെ ഇടത് പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രം. ഇടത് നേതാക്കൾക്ക് എതിരെ തൂങ്ങി നിൽക്കുന്ന കേസുകളാണ് സർക്കാർ നിലപാടിന് പിന്നിൽ. വയനാട് തെരഞ്ഞെടുപ്പ് വന്നാൽ അപ്പോൾ നോക്കാം. തെരഞ്ഞെടുപ്പ് കണ്ട് ആരും മനപ്പായസമുണ്ണണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് 2023 മാർച്ച് 25ന് കോൺഗ്രസ് പ്രതിഷേധം നടത്താനിരിക്കുകയാണ്. ജില്ലാ അടിസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കും. മാർച്ച് 27 തിങ്കളാഴ്ച മുതൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്. രാഹുൽഗാന്ധി മാർച്ച് 25ന് മാധ്യമങ്ങളെ കാണും.

ഉച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാർത്താസമ്മേളനം.എംപി സ്ഥാനത്തുനിന്ന് അയോഗ്യനായ ശേഷമുള്ള ആദ്യ വാർത്ത സമ്മേളനമാണിത്. സൂറത്ത് കോടതി വിധിക്കെതിരെ മേൽ കോടതിയെ കോൺഗ്രസ് ഉടൻ സമീപിക്കും. സൂറത്ത് കോടതിയുടെ ശിക്ഷവിധി മേൽകോടതി സ്റ്റേ ചെയ്താൽ മാത്രമേ രാഹുലിന് അയോഗ്യത നീങ്ങൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *