റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാപികോ റിസോര്‍ട്ട് ഉടന്‍ പൊളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെന്ന് സുപ്രിം കോടതി

March 21, 2023 - 8:31 pm

ന്യൂഡല്‍ഹി: ആലപ്പുഴ കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും ഉടന്‍ പൂര്‍ണമായി പൊളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ്. വെള്ളിയാഴ്ചക്കകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പെട്ടെന്ന് പൊളിച്ചുനീക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ അടക്കം വിളിച്ചുവരുത്തേണ്ടിവരുമെന്ന കര്‍ശന നിര്‍ദേശമാണു കോടതി നല്‍കിയത്.
തീരദേശ പരിപാലന ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ നിയമപോരാട്ടമാണ് കെട്ടിടം പൊളിച്ചു കളയണമെന്ന കോടതി ഉത്തരവിലേക്ക് എത്തിച്ചത്. 11 ഏക്കറില്‍ നിര്‍മിച്ച 54 റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രിം കോടതി 2020 ല്‍ ഉത്തരവിട്ടത്. പിന്നീട് കോവിഡ് മഹാമാരി കാരണം നടപടി നീണ്ടുപോയി. ഇത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള ഈ കെട്ടിടങ്ങള്‍ ഒരു കാരണവശാലും തുടരാന്‍ അനുവദിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *